ഉത്തമമായ ഭൂമിയിലെ മണ്ണ്
ഉറപ്പുള്ളതും, കുന്നും കുഴിയും പാറകളും ഇല്ലാത്തതും,
ചെടികളും വിത്തുകളും മറ്റും അനായാസം മുളക്കുന്നതും
ധാരാളം നീരൊഴുക്കുള്ളതുമായത് ഉത്തമമാണ് .
കുഴിക്കുമ്പോള്‍ അസ്ഥി,കരി,എന്നിവയുള്ളതും
ദുര്‍ഗ്ഗന്ധം,ഭൂമിക്കടിയില്‍ ഗുഹകള്‍,പുറ്റ്,എന്നിവയുള്ളത്
വാസ്തു യോഗ്യമല്ല .
പരിശോധനാ രീതി
- സമ ചതുരാകൃതിയില്‍ ഒരു കുഴിയെടുക്കുക.
- ഒരു ദിവസത്തിനു ശേഷം ആ മണ്ണ്‍ അതേ കുഴിയില്‍ തിരികെയിടുക.
- മണ്ണ്‍ ബാക്കിവരുന്നെങ്കില്‍ അത് ഉത്തമമാണ്
- സമനിരപ്പാണെങ്കില്‍ അത് മധ്യമമാണ്
- മണ്ണ്‍ നിറച്ചിട്ടും കുഴി മൂടാന്‍ കഴിയുന്നില്ലെങ്കില്‍ വാസ്തു യോഗ്യമല്ല.


No comments:
Post a Comment