കിഴക്കിന്‍റെ പ്രാധാന്യം
ഊർജ്ജതിന്‍റെ അടിസ്ഥാന ഉറവിടം സൂര്യനാണ് . സൂര്യനെ കേന്ദ്രീകരിച്ചാണ് ജീവജാലങ്ങളുടെ പ്രവർത്തനങ്ങൾ നടക്കുന്നത് .സൂര്യന് അഭിമുഖമായി വേണം നാം ഉണരേണ്ടത് .അതുകൊണ്ട് നാം സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കത്തക്ക വിധത്തിലാണ് വീട് നിർമിക്കേണ്ടത് .പ്രഭാതസൂര്യന്‍റെ പ്രകാശത്തിൽ നമുക്ക് ആവശ്യമുള്ള നിരവധി പോഷണങ്ങൾ ഉണ്ട്.
വീട് പണിയുവാൻ ഭൂമി തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് .പ്രഭാത സൂര്യന്‍റെ നിഴൽ തട്ടാത്ത ഭൂമി അതാണ് ഉത്തമം .
അതായത് കിഴക്കോട്ടു താഴ്ച ആയ ഭൂമി. എപ്പോഴും കിഴക്കോട്ടു താഴ്ന്ന ഭൂമി ലഭിക്കുക അത്ര എളുപ്പമല്ല .
രാത്രി സമയങ്ങളിൽ നക്ഷത്രങ്ങളാണ് നമ്മെ പരിപാലിക്കുന്നത് എന്നാണു വിശ്വാസം .അവയിൽ പ്രധാനികളായ സപ്തർഷികളെ കാണുകയാണ് ഉത്തമം.
സപ്തർഷികളെ വടക്കാണ് കാണുന്നത്.അതിനാൽ കിഴക്കില്ലെങ്കിൽ വടക്കോട്ട് ചരിവുള്ള ഭൂമിയും പരിഗണിക്കാം.


No comments:
Post a Comment