വാസ്തു സങ്കൽപം ചെറിയ പുരയിടത്തിലും വലിയ ഭൂമിയിലും
ഭൂമിയുടെ ആത്മീയ അവകാശിയാണല്ലോ വാസ്തുപുരുഷൻ .വാസ്തു സങ്കൽപം ചെറിയ പുരയിടത്തിലും വലിയ ഭൂമിയിലും ഒരുപോലെ നിലനിൽക്കുന്നതാണ് . എത്ര ചെറിയ ഭൂമിയിലും വലിയ ഭൂമിയിലും വാസ്തുപുരുഷ സാന്നിധ്യം ഉണ്ടാകും. അത് അഞ്ച് സെൻറ് ആണെങ്കിലും ഭൂമി മുഴുവനായി കണക്കാക്കിയാലും ഭൂമിയ്ക്ക് മുഴുവനായി ഒരു വാസ്തുപുരുഷനുണ്ട്.
ഓരോ വൻ കരകൾക്കും ഓരോ രാജ്യത്തിനും അങ്ങനെ ഒടുവിൽ ഓരോ പുരയിടത്തിനും ഓരോ വാസ്തുപുരുഷനുണ്ട്.
വാസ്തുപുരുഷനെന്നാൽ വീട് പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്ന് ലളിതമായി പറയാം .ആ സ്ഥലത്തിന്‍റെ ആകൃതിയും സ്വഭാവങ്ങളും നമ്മളെ സ്വാധീനിക്കുമല്ലോ.
No comments:
Post a Comment