Thursday, 31 July 2014

വാസ്തുപ്രകാരം ഉള്ള കണക്കുകള്‍

വാസ്തുപ്രകാരം ഉള്ള കണക്കുകള്‍ 



വാസ്തുവിൽ  ഉപയോഗിക്കുന്ന ഒരു അളവാണ്‌ "കോലും അംഗുലവും". വിവിധ സ്ഥലങ്ങളില്‍ ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും അവ
പൊതുവില്‍ അംഗീകരിച്ചിട്ടുണ്ട്.

1 കോല്‍ = 72 cm
1 അംഗുലം=3 cm
24 അംഗുലം=1കോല്‍.

ഇനി നിങ്ങള്‍ക്ക്‌ ഇഞ്ചിലാണ്‌ അളവുകള്‍ ലഭിക്കേണ്ടതെങ്കില്‍ അതിനും വഴിയുണ്ട്‌.

1 ഇഞ്ച്‌ = 2.54 cm.
1 ഫീറ്റ്‌ = 12 ഇഞ്ച്‌.


വാസ്തു എന്ന പദത്തിന്‍റെ അര്‍ത്ഥം?

വാസ്തു എന്ന പദത്തിന്‍റെ    അര്‍ത്ഥം?



വാസ്തു

എന്താണ്  വാസ്തു  എന്ന പദത്തിന്‍റെ    അര്‍ത്ഥം?

‘ വസ് ‘ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘ വാസ്തു ‘ എന്ന പദം ഉണ്ടായത്. വസ് എന്നതിന് താമസിക്കുക, വസിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ഭവന നിര്‍മ്മാണത്തിന് യോഗ്യമായ ഭൂമിഎന്നാണ് വാസ്തുവിന്‍റെ   അര്‍ത്ഥം.



Wednesday, 30 July 2014

വീടിന്‍റെ സ്ഥാനം

വീടിന്‍റെ  സ്ഥാനം 



ഒരു വസ്തുവിൽ എവിടെ വീട് പണിയണമെന്നതും  വാസ്തു പ്രധാനമായ കാര്യമാണ്





  • ഉത്തമം 


ചിത്രത്തിൽ പച്ച നിറത്തിൽ സൂചിപ്പിക്കുന്നു






  • മദ്ധ്യമം 


ചിത്രത്തിൽ ഇളംപച്ച നിറത്തിൽ സൂചിപ്പിക്കുന്നു


  • അധമം


ചിത്രത്തിൽ ചുവപ്പ്  നിറത്തിൽ സൂചിപ്പിക്കുന്നു


  • മറ്റു മാർഗമില്ലാത്ത  സാഹചര്യങ്ങളിൽ മാത്രം 


ചിത്രത്തിൽ മഞ്ഞ നിറത്തിൽ സൂചിപ്പിക്കുന്നു
.


ചെറിയ പുരയിടങ്ങൾക്ക് ഇതത്ര കാര്യമല്ല .
വലിയ പുരയിടങ്ങൾക്ക്  വീടിന്‍റെ  ചുറ്റുവട്ടം മാത്രം കെട്ടിയടച്ചു മറ്റൊരു വാസ്തുമണ്ഡലം തയ്യാറാക്കി വാസ്തുദോഷത്തിൽ നിന്നും മോചനം നേടാവുന്നതും ആണ്.

ഭൂമിയുടെ ചരിവ്

ഭൂമിയുടെ ചരിവ് 

സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കത്തക്ക വിധത്തിലാണ് വീട് നിർമിക്കേണ്ടത്‌ .പ്രഭാതസൂര്യന്‍റെ പ്രകാശത്തിൽ നമുക്ക് ആവശ്യമുള്ള നിരവധി പോഷണങ്ങൾ ഉണ്ട്.










.പ്രഭാത സൂര്യന്‍റെ നിഴൽ  തട്ടാത്ത ഭൂമി അതാണ് ഉത്തമം .
അതായത് കിഴക്കോട്ടു താഴ്ച ആയ ഭൂമി. എപ്പോഴും  കിഴക്കോട്ടു താഴ്ന്ന ഭൂമി ലഭിക്കുക അത്ര എളുപ്പമല്ല .



രാത്രി സമയങ്ങളിൽ നക്ഷത്രങ്ങളാണ് നമ്മെ പരിപാലിക്കുന്നത് എന്നാണു വിശ്വാസം  .അവയിൽ പ്രധാനികളായ സപ്തർഷികളെ കാണുകയാണ് ഉത്തമം.

സപ്തർഷികളെ വടക്കാണ്‌ കാണുന്നത്.അതിനാൽ  കിഴക്കില്ലെങ്കിൽ വടക്കോട്ട്  ചരിവുള്ള ഭൂമിയും പരിഗണിക്കാം.



Tuesday, 29 July 2014

കിഴക്കിന്‍റെ പ്രാധാന്യം

കിഴക്കിന്‍റെ  പ്രാധാന്യം

ഊർജ്ജതിന്‍റെ  അടിസ്ഥാന ഉറവിടം സൂര്യനാണ് . സൂര്യനെ കേന്ദ്രീകരിച്ചാണ് ജീവജാലങ്ങളുടെ പ്രവർത്തനങ്ങൾ  നടക്കുന്നത് .സൂര്യന് അഭിമുഖമായി വേണം നാം ഉണരേണ്ടത് .അതുകൊണ്ട് നാം സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കത്തക്ക വിധത്തിലാണ് വീട് നിർമിക്കേണ്ടത്‌ .പ്രഭാതസൂര്യന്‍റെ പ്രകാശത്തിൽ നമുക്ക് ആവശ്യമുള്ള നിരവധി പോഷണങ്ങൾ ഉണ്ട്.



 വീട് പണിയുവാൻ ഭൂമി തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് .പ്രഭാത സൂര്യന്‍റെ നിഴൽ  തട്ടാത്ത ഭൂമി അതാണ് ഉത്തമം .
അതായത് കിഴക്കോട്ടു താഴ്ച ആയ ഭൂമി. എപ്പോഴും  കിഴക്കോട്ടു താഴ്ന്ന ഭൂമി ലഭിക്കുക അത്ര എളുപ്പമല്ല .



രാത്രി സമയങ്ങളിൽ നക്ഷത്രങ്ങളാണ് നമ്മെ പരിപാലിക്കുന്നത് എന്നാണു വിശ്വാസം  .അവയിൽ പ്രധാനികളായ സപ്തർഷികളെ കാണുകയാണ് ഉത്തമം.



സപ്തർഷികളെ വടക്കാണ്‌ കാണുന്നത്.അതിനാൽ  കിഴക്കില്ലെങ്കിൽ വടക്കോട്ട്  ചരിവുള്ള ഭൂമിയും പരിഗണിക്കാം.




അടുക്കളയും വാസ്തുവും

അടുക്കളയും വാസ്തുവും 


അടുക്കളയ്ക്കും ഇത് ബാധകമാണ്,പ്രധാനമായും നാല് ദിശകളാണ് നാം ഉപയോഗിക്കുന്നത് .ഇതിനു പുറമേ നാല് കോണുകളും ഉപയോഗിക്കുന്നു,തെക്ക് -കിഴക്ക് കോണിനെ  "അഗ്നി കോണ്‍" എന്നും അറിയപ്പെടുന്നു .



  • അഗ്നി കോണിൽ  അടുക്കള വരുന്നത്‌ വാസ്തു പ്രകാരം ശരിയാണ്



  • ധാന്യങ്ങള്‍  പടിഞ്ഞാറ്, തെക്കു ഭാഗത്തു സൂക്ഷിയ്ക്കുക.



  • അടുക്കളയിലെ പൈപ്പുകളില്‍ ലീക്കുണ്ടാകാന്‍ പാടില്ല.



  • മൈക്രോവേവ്, മിക്‌സി പോലുള്ള അടുക്കള ഉപകരണങ്ങള്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്. ഇവ തെക്കു കിഴക്കു ദിശകളില്‍ വയ്ക്കുക.



  • പാചകം ചെയ്യുന്നയാള്‍ കിഴക്കോട്ടു തിരിഞ്ഞു  പാചകം ചെയ്യുന്ന രീതിയില്‍ വേണം ഗ്യാസ് സ്റ്റൗ വയ്ക്കുവാന്‍.


വാസ്‌തുവും കണ്ണാടിയും

വാസ്‌തുവും കണ്ണാടിയും



വാസ്‌തുവില്‍ കണ്ണാടികള്‍ക്ക്‌ നിര്‍ണ്ണായകമായ പങ്കുണ്ട്‌. വീടിനകത്ത്‌ ഊര്‍ജ്ജം നിലനിര്‍ത്താനും ഇല്ലാതാക്കാനും കണ്ണാടികള്‍ക്ക്‌ കഴിയുമെന്ന്‌ ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്‌. അവയുടെ സ്ഥാനം വളരെ നിർണായകമാണ്.


 ചില സ്ഥാനങ്ങളില്‍ കണ്ണാടികള്‍ വയ്‌ക്കുന്നത്‌ നെഗറ്റീവ്‌ എനര്‍ജിക്ക്‌കാരണമാകുമെന്നും മറ്റു ചില സ്ഥലങ്ങളില്‍ പോസീറ്റീവ്‌ എനര്‍ജി കൊണ്ടുവരുമെന്നും വാസ്‌തുശാസ്‌ത്രം പറയുന്നു.







  • ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ കണ്ണാടി വയ്‌ക്കരുത്‌.



  • പ്രധാന വാതില്‍ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വയ്‌ക്കരുത്‌.



  • ചെറിയ ഇടനാഴികളില്‍ കണ്ണാടികള്‍ വയ്‌ക്കരുത്‌.



  • ഒരു കണ്ണാടിക്ക്‌ അഭിമുഖമായി മറ്റൊന്ന്‌ വയ്‌ക്കരുത്‌



  • പ്രധാന ഗേറ്റിന്‌ അഭിമുഖമായും കണ്ണാടി വയ്‌ക്കരുത്‌.






പ്രധാന വാതിലിന്‍റെ വാസ്തുശാസ്ത്രം

പ്രധാന വാതിലിന്‍റെ വാസ്തുശാസ്ത്രം 



ഒരു ഗൃഹത്തിന്‍റെ വളരെ പ്രധാനപെട്ട ഒന്നാണ് പ്രധാന വാതിലും അതിന്‍റെ വാസ്തുശാസ്ത്രവും

  • പ്രധാന വാതിലിലോ   പടിവാതിലിലോ   പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകരുത്.

  • പ്രധാന വാതില്‍ തേക്ക്, ഈട്ടി മുതലായ  വില കൂടിയ തടികള്‍ കൊണ്ടു നിര്‍മിക്കുന്നതാണ് നല്ലത്.

  • വാതിലിനോടു ചേര്‍ന്ന് മാര്‍ബിളിലോ മറ്റോ നിര്‍മിച്ച രണ്ടോ മൂന്നോ സ്റ്റെപ്പുകളുണ്ടാകുന്നതു നല്ലതാണ്.

  • പ്രധാന വാതിലിനു സമീപത്തായി ചെരിപ്പുകള്‍ വയ്ക്കരുത്.

  • ക്ലോക്ക് വൈസ് ദിശയില്‍ വാതില്‍ തുറക്കണം.


  • കിഴക്കോട്ടും വടക്കുപടിഞ്ഞാറോട്ടും പ്രധാന വാതില്‍ വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം


  • മറ്റൊരു വീടിന്‍റെ  പ്രധാന വാതിലിന് അഭിമുഖീകരിച്ച് വീടിന്‍റെ  പ്രധാന വാതില്‍ വയ്ക്കരുത്.

ഉത്തമമായ ഭൂമിയിലെ മണ്ണ്

ഉത്തമമായ ഭൂമിയിലെ മണ്ണ് 



ഉറപ്പുള്ളതും, കുന്നും കുഴിയും പാറകളും ഇല്ലാത്തതും, 
ചെടികളും വിത്തുകളും  മറ്റും അനായാസം മുളക്കുന്നതും 
ധാരാളം നീരൊഴുക്കുള്ളതുമായത്‌ ഉത്തമമാണ് . 

കുഴിക്കുമ്പോള്‍ അസ്ഥി,കരി,എന്നിവയുള്ളതും 
ദുര്‍ഗ്ഗന്ധം,ഭൂമിക്കടിയില്‍ ഗുഹകള്‍,പുറ്റ്‌,എന്നിവയുള്ളത് 
വാസ്തു യോഗ്യമല്ല .

പരിശോധനാ രീതി
  

  • സമ ചതുരാകൃതിയില്‍ ഒരു കുഴിയെടുക്കുക. 
  • ഒരു ദിവസത്തിനു ശേഷം ആ മണ്ണ്‍ അതേ കുഴിയില്‍ തിരികെയിടുക. 
  • മണ്ണ്‍ ബാക്കിവരുന്നെങ്കില്‍ അത്‌ ഉത്തമമാണ്
  • സമനിരപ്പാണെങ്കില്‍ അത്‌ മധ്യമമാണ്
  • മണ്ണ്‍ നിറച്ചിട്ടും കുഴി മൂടാന്‍ കഴിയുന്നില്ലെങ്കില്‍ വാസ്തു യോഗ്യമല്ല.





ഉത്തമമായ ഭൂമിയുടെ ആകൃതി

ഉത്തമമായ ഭൂമിയുടെ ആകൃതി 




ഗൃഹനിര്‍മ്മാണത്തിനായി ഭൂമിതിരഞ്ഞെടുക്കുമ്പോള്‍ ഉത്തമമായ ഭൂമിയുടെ ആകൃതി 


  • വൃത്താകൃതിയില്‍ ഉള്ള ഭൂമി വാസ്തു യോഗ്യമല്ല .
  • ധാരാളം വളവും തിരിവും ഉള്ള ഭൂമി വാസ്തു യോഗ്യമല്ല .
  • മത്സ്യം ആമ ആന എന്നിവയുടെ പുറംഭഗം പോലെ ഇരിക്കുന്ന ഭൂമി വാസ്തു യോഗ്യമല്ല .
  • ചതുരം ദീര്‍ഘചതുരം എന്നിവ ഉത്തമമായ ഭൂമിയായി പറയാം .

ഇത്തരത്തിലുള്ള ഭൂമി ലഭിക്കുക  പ്രയാസമാണ്‌.  വസ്തുവില്‍ തന്നെ വീടിനു ചുറ്റും മേല്‍പ്പറഞ്ഞ ആകൃതി വരത്തക്ക വിധത്തില്‍ മറ്റൊരു അതിര്‍ത്തി ഇടുകയാണ്‌ ഒരു മാർഗം.