Wednesday, 13 August 2014

ആമുഖം

വാസ്തുവും  ശാസ്ത്രീയതയും



ഭാരത സംസ്കാരത്തിൽ  ഭവന നിർമ്മാണം നടത്തുമ്പോൾ ഒഴിച്ചു കൂടുവാൻ കഴിയാത്ത ഒന്നാണ് വാസ്തുവും അതിൻ പ്രകാരമുള്ള കണക്കുകളും .

എന്താണ് വാസ്തു?
ഇതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ ?



നമുക്ക് ചുറ്റും പല തരത്തിലുള്ള ആളുകളും പല വലിപ്പത്തിലും പല രൂപത്തിലുമുള്ള വീടുകളും കാണുവാൻ സാധിക്കും .
എന്തെങ്കിലും ഒരു അപകടം സംഭവിക്കുമ്പോൾ വാസ്തുദോഷം എന്നാ പേരിൽ  വിലപിക്കുന്നവരെയും അവരെ ഭയപ്പെടുത്തി ജീവിക്കുന്ന മറ്റു ചിലരെയും കാണുവാൻ സാധിക്കുന്നു.വളരെ കഷ്ടപ്പെട്ട് നിർമ്മിച്ച വീടുകൾ പൊളിക്കുന്നവരേയും മാറ്റം വരുത്തുന്നവരും ഇന്ന് സർവ സാധാരണമാണ്.വാസ്തുദോഷം എന്ന പേരിൽ വസ്തുക്കളും വീടുകളും വില കുറച്ചു വാങ്ങുവാനും ആളുകൾ ശ്രമിക്കുന്നു .വീട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും വാസ്തു അഭിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്നു.



വാസ്തുവിനെ ഭയപ്പെടെണ്ടതുണ്ടോ ?വാസ്തുവിന് അമാനുഷിക ശക്തികളുണ്ടോ ?ശാസ്ത്രീയ അടിത്തറയോടെ വാസ്തുവിനെ
 നിർവചിക്കുവാൻ  സാധിക്കുമോ ?



പുകമറകളാൽ മൂടി വച്ചിരിക്കുന്ന വാസ്തുവിലെ ശാസ്ത്രീയതകളെ ഇവിടെ തുറന്നു കാട്ടുന്നു.


Sunday, 3 August 2014

വാസ്തുവും വിശ്വാസവും

വാസ്തു പ്രകാരം ഗൃഹാരംഭം

വാസ്തു പ്രകാരം ഭൂമി തെരഞ്ഞെടുക്കുവാൻ

വാസ്തു അടിസ്ഥാന വിവരങ്ങൾ

Saturday, 2 August 2014

ഗൃഹാരംഭത്തിനു ശുഭകരമായ നക്ഷത്രങ്ങൾ

ഗൃഹാരംഭത്തിനു ശുഭകരമായ നക്ഷത്രങ്ങൾ



  • അശ്വതി            
  • രോഹിണി
  • ഉത്രം
  • ഉത്രാടം
  • ഉതൃട്ടാതി 
  • മകയിരം
  • ചോതി
  • അത്തം
  • പുണർതം 

ഗൃഹാരംഭത്തിനു പറ്റിയ രാശികൾ

ഗൃഹാരംഭത്തിനു പറ്റിയ രാശികൾ



  •  ഇടവം
  •  മിഥുനം
  • ചിങ്ങം
  • കന്നി 
  • വൃശ്ചികം
  • ധനു
  • കുംഭം
  • മീനം 

ഗൃഹാരംഭത്തിനു പറ്റിയ ദിവസങ്ങൾ

ഗൃഹാരംഭത്തിനു പറ്റിയ  ദിവസങ്ങൾ



  • തിങ്കൾ 
  • ബുധൻ
  • വ്യാഴം
  • വെള്ളി
  • ശനി


ഗൃഹാരംഭത്തിനു പറ്റിയ മാസങ്ങൾ

ഗൃഹാരംഭത്തിനു പറ്റിയ മാസങ്ങൾ
  • മേടം
  • ഇടവം
  • കർക്കിടകം 
  • ചിങ്ങം
  • തുലാം
  • വൃശ്ചികം
  • മകരം 

ഗൃഹാരംഭത്തിനു മുഹൂർത്തം കണ്ടെത്തുന്ന വിധം

ഗൃഹാരംഭത്തിനു  മുഹൂർത്തം കണ്ടെത്തുന്ന വിധം



വാസ്തുപുരുഷൻ ഭൂമിയിൽ ഉറങ്ങുന്നു എന്നാണ് വിശ്വാസം .വാസ്തുപുരുഷൻ ഉറക്കമുണരുകയും അതിനുശേഷം മൂന്നേമുക്കാൽ നാഴിക ഉണർന്നിരിക്കുന്നു അതായത് ഏകദേശം ഒന്നര മണിക്കൂർ .അതിൽ തന്നെ മുക്കാൽ നാഴിക വരുന്ന അഞ്ച് ഘട്ടങ്ങൾ ഉണ്ട് അതായത് ഏകദേശം പതിനെട്ട് മിനിറ്റ് .


ദന്ത ശുദ്ധി ,സ്നാനം ,പൂജ,ഭോജനം ,താംബൂല ചർവണം  എന്നിവയാണ് അഞ്ചു ഘട്ടങ്ങൾ അവയിൽ അവസാന ഘട്ടമാണ് ഗൃഹാരംഭത്തിനു പറ്റിയ സമയം.



വാസ്തുപുരുഷൻ ഉണരുന്ന ദിവസങ്ങൾ

മേടം പത്ത് (10) -  അഞ്ചാം നാഴിക

ഇടവം ഇരുപത്തി ഒന്ന് (21) - എട്ടാം  നാഴിക


കർക്കടകം പതിനൊന്ന് (11) - രണ്ടാം നാഴിക

ചിങ്ങം ആറ് (6)  -ഒന്നാം നാഴിക

തുലാം പതിനൊന്ന്(11)  -രണ്ടാം നാഴിക

വൃശ്ചികം എട്ട്(8)  - പത്താം നാഴിക

മകരം പന്ത്രണ്ട്(12)  - എട്ടാം നാഴിക

കുംഭം ഇരുപത് (20) -എട്ടാം നാഴിക


ഒരു നാഴിക =ഇരുപത്തിനാല് മിനിറ്റ്




ഒറ്റനോട്ടത്തിൽ അശുഭമായ ഭൂമി

ഒറ്റനോട്ടത്തിൽ അശുഭമായ ഭൂമി




  • നദീ പ്രവാഹം മൂലം ഒലിച്ചു പോകുന്ന അല്ലെങ്കിൽ പോകാവുന്ന ഭൂമി
  • പാറക്കെട്ടുകൾ ഉള്ള ഭൂമി
  • ഗുഹകളും  പൊത്തുകളും ഉള്ള ഭൂമി
  • വൃത്ത രൂപത്തിലുള്ള ഭൂമി
  • ശക്തമായ  കാറ്റ് ഉള്ള ഭൂമി
  • ഭയാനകമായ രീതിയിലുള്ള മഹാവൃക്ഷങ്ങൾ ഉള്ള ഭൂമി
  • ജന്തുക്കളുടെ പല്ലുകൾ , നഖങ്ങൾ ,ചുടുകാട് ,പുറ്റുകൾ ,പെരുവഴി  ,ദേവാലയം മുതലായവയുടെ സമീപം.



    ഒറ്റനോട്ടത്തിൽ ശുഭമായ ഭൂമി

    ഒറ്റനോട്ടത്തിൽ ശുഭമായ ഭൂമി



    ശുഭമായ  ഭൂമിയെന്നാൽ മനസിന്‌ കുളിർമയും സന്തോഷവും  നൽകുന്ന  ഭൂമി എന്നർത്ഥം.


    • പശുക്കൾ മറ്റു മൃഗങ്ങൾ വേണമെങ്കിൽ  മനുഷ്യനും സുഖവാസത്തിന്‌  സ്വയമേ യോഗ്യമെന്നു തോന്നുന്ന  പ്രദേശങ്ങളിലെ ഭൂമി .
    • കായും പൂവുകളും സുലഭമായി വളരുന്ന ഭൂമി
    • കിഴക്കോട്ട് അല്പ്പം ചരിഞ്ഞ ഭൂമി.
    • ചൂടും തണുപ്പും സമമായി ലഭിക്കുന്ന ഭൂമി
    • വിത്തിട്ടാൽ മൂന്നു ദിവസത്തിനുള്ളിൽ മുളക്കുന്ന ഭൂമി.


    ഇത്തരം ഭൂമികൾ പൊതുവെ ലഭിക്കുവാൻ പ്രയാസമാണ്.





    Friday, 1 August 2014

    വാസ്തു സങ്കൽപം ചെറിയ പുരയിടത്തിലും വലിയ ഭൂമിയിലും

    വാസ്തു സങ്കൽപം ചെറിയ പുരയിടത്തിലും  വലിയ ഭൂമിയിലും


    ഭൂമിയുടെ ആത്മീയ അവകാശിയാണല്ലോ  വാസ്തുപുരുഷൻ .വാസ്തു സങ്കൽപം ചെറിയ പുരയിടത്തിലും  വലിയ ഭൂമിയിലും  ഒരുപോലെ നിലനിൽക്കുന്നതാണ്‌ . എത്ര ചെറിയ ഭൂമിയിലും വലിയ ഭൂമിയിലും വാസ്തുപുരുഷ സാന്നിധ്യം ഉണ്ടാകും. അത് അഞ്ച്  സെൻറ് ആണെങ്കിലും ഭൂമി മുഴുവനായി കണക്കാക്കിയാലും ഭൂമിയ്ക്ക് മുഴുവനായി ഒരു വാസ്തുപുരുഷനുണ്ട്.


    ഓരോ വൻ കരകൾക്കും ഓരോ രാജ്യത്തിനും അങ്ങനെ ഒടുവിൽ ഓരോ പുരയിടത്തിനും ഓരോ വാസ്തുപുരുഷനുണ്ട്.    
    വാസ്തുപുരുഷനെന്നാൽ വീട് പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലം എന്ന് ലളിതമായി പറയാം .ആ സ്ഥലത്തിന്‍റെ ആകൃതിയും സ്വഭാവങ്ങളും നമ്മളെ സ്വാധീനിക്കുമല്ലോ.




    വാസ്തു യോനി അഥവാ ദിശ

    വാസ്തു യോനി അഥവാ ദിശ


    പ്രധാനമായും നാല് ദിശകളാണ് നാം ഉപയോഗിക്കുന്നത് .ഇതിനു പുറമേ നാല് കോണുകളും ഉപയോഗിക്കുന്നു,മറ്റ് അനവധി സങ്കീർണ്ണമായ ദിശകളും സാധ്യമാണെങ്കിലും നാം അവയെ ഉപയോഗിക്കാറില്ല.




    നാം ഉപയോഗിക്കുന്ന ദിശകളാണ്,

    വടക്ക് (N) 
    തെക്ക്  (S)  
    കിഴക്ക്  (E) 
    പടിഞ്ഞാറ്  (W)


    വടക്ക്-പടിഞ്ഞാറ് (nw)
    തെക്ക് -പടിഞ്ഞാറ്  (sw)
    വടക്ക്-കിഴക്ക്  (ne)
    തെക്ക് -കിഴക്ക്  (se)



    വടക്ക്-പടിഞ്ഞാറ് (nw)  കോണിനെ  "വായു കോണ്‍" എന്നും അറിയപ്പെടുന്നു .

    തെക്ക് -പടിഞ്ഞാറ്  (sw) കോണിനെ  "കന്നിമൂല" എന്നും അറിയപ്പെടുന്നു .

    വടക്ക്-കിഴക്ക്  (ne)കോണിനെ  "ഈശാന കോണ്‍" എന്നും അറിയപ്പെടുന്നു .

    തെക്ക് -കിഴക്ക്  (se)കോണിനെ  "അഗ്നി കോണ്‍" എന്നും അറിയപ്പെടുന്നു .


    വാസ്തു പുകമറയിൽ

      വാസ്തു പുകമറയിൽ



    വാസ്തു വാസ്തവങ്ങളുടെ പുകമറയിൽ തീർത്ത ഒരു മങ്ങിയ കാഴ്ചയാണ്.വാസ്തവങ്ങളെ സങ്കല്പ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിർത്തി സാധാരണക്കാരെ   വാസ്തവത്തിൽ നിന്നും അകറ്റി നിർത്തുന്ന രീതിയിൽ നിന്നും ഒരു മാറ്റം ഇവിടെ തുടങ്ങുന്നു.



    ഉദാഹരണത്തിന് ഒരു കല്ല്‌ നമ്മൾ മുകളിലെക്കിട്ടാൽ അത് താഴേക്കുവരുമെന്നത് പ്രപഞ്ചസത്യം.അതിനു കാരണം ഭൂഗുരുത്വാകർഷണമെന്നത് ശാസ്ത്രം, വാസ്തവം ഇതാണെന്നിരിക്കെ "ഭൂമിയുടെ ഭാഗമായിരുന്ന കല്ലിനെ  ഭൂമിയുടെ അനുവാദം കൂടാതെ എടുത്ത് എറിഞ്ഞപ്പോൾ ഭൂമി  സ്വന്തം അദൃശ്യ കരങ്ങളാൽ തിരികെ തന്നിലേക്ക് വലിച്ചിട്ടു " എന്ന് പഠിപ്പിച്ചാൽ ഭയം നമ്മൾക്കും  ഉണ്ടാകും.ഇതുപോലെ തന്നെ ആണ് ഇവിടത്തെ വാസ്തുവിനെ സാധാരണക്കാർ ഭയപ്പെടുന്നത്.