വാസ്തുവും ശാസ്ത്രീയതയും
ഭാരത സംസ്കാരത്തിൽ ഭവന നിർമ്മാണം നടത്തുമ്പോൾ ഒഴിച്ചു കൂടുവാൻ കഴിയാത്ത ഒന്നാണ് വാസ്തുവും അതിൻ പ്രകാരമുള്ള കണക്കുകളും .
എന്താണ് വാസ്തു?
ഇതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ ?
നമുക്ക് ചുറ്റും പല തരത്തിലുള്ള ആളുകളും പല വലിപ്പത്തിലും പല രൂപത്തിലുമുള്ള വീടുകളും കാണുവാൻ സാധിക്കും .
എന്തെങ്കിലും ഒരു അപകടം സംഭവിക്കുമ്പോൾ വാസ്തുദോഷം എന്നാ പേരിൽ വിലപിക്കുന്നവരെയും അവരെ ഭയപ്പെടുത്തി ജീവിക്കുന്ന മറ്റു ചിലരെയും കാണുവാൻ സാധിക്കുന്നു.വളരെ കഷ്ടപ്പെട്ട് നിർമ്മിച്ച വീടുകൾ പൊളിക്കുന്നവരേയും മാറ്റം വരുത്തുന്നവരും ഇന്ന് സർവ സാധാരണമാണ്.വാസ്തുദോഷം എന്ന പേരിൽ വസ്തുക്കളും വീടുകളും വില കുറച്ചു വാങ്ങുവാനും ആളുകൾ ശ്രമിക്കുന്നു .വീട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും വാസ്തു അഭിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്നു.
വാസ്തുവിനെ ഭയപ്പെടെണ്ടതുണ്ടോ ?വാസ്തുവിന് അമാനുഷിക ശക്തികളുണ്ടോ ?ശാസ്ത്രീയ അടിത്തറയോടെ വാസ്തുവിനെ
നിർവചിക്കുവാൻ സാധിക്കുമോ ?
പുകമറകളാൽ മൂടി വച്ചിരിക്കുന്ന വാസ്തുവിലെ ശാസ്ത്രീയതകളെ ഇവിടെ തുറന്നു കാട്ടുന്നു.








